പിറവം : നഗരസഭ പാഴൂർ നോർത്ത് ഡിവിഷനിൽ, ഭൂഗർഭ ജല ലഭ്യത വർദ്ധിപ്പിക്കുന്നതിന്, മണ്ണ് സംരക്ഷണ പ്രവൃത്തികളും മഴക്കുഴി നിർമ്മാണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡിവിഷനിൽ വിവിധ പൊതു റോഡുകളും നടപ്പാതകളും ശുചീകരിച്ച്, ഖര മാലിന്യങ്ങൾ നീക്കം ചെയ്ത് മഴക്കൊയ്ത്തിന് തയ്യാറാക്കി. പുറമ്പോക്ക് സ്ഥലങ്ങളിലും, സ്വകാര്യവ്യക്തികളുടെ പറമ്പിലും, ഇടത്തട്ട് നിർമ്മാണവും, മഴക്കുഴി ബോധവത്കരണ പ്രവർത്തനങ്ങളും ആരംഭിച്ചു . ഉദ്ഘാടനം നഗരസഭാ കൗൺസിലർ ബെന്നി വി വർഗീസ് നിർവഹിച്ചു. രാധ. വി എസ്, ഏലിയാസ് സ്കറിയ. കെ കൃഷ്ണൻ, മേരി ഷാജി, ഗിരിജ പ്രദീപ്, ബേബി ലാൽ എന്നിവർ പങ്കെടുത്തു.