കൂത്താട്ടുകുളം: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ കൂത്താട്ടുകുളം യൂണിറ്റ് വാർഷിക സമ്മേളനം കൂത്താട്ടുകുളം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്നു. എ.കെ.പി.എ പിറവം മേഖലാ പ്രസിഡന്റ് ജോർജ് വി.ജെ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം യൂണിറ്റ് പ്രസിഡന്റ് ബിജു പൊയ്ക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിബിൻ ഗ്രീനിക്സ് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജോബി കണക്കുകൾ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സജി മാർവെൽ, മേഖലാ സെക്രട്ടറി പ്രിൻസ് കൂത്താട്ടുകുളം എന്നിവർ സംസാരിച്ചു.