പിറവം : സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ ത്രിദിന വാർഷിക ക്യാമ്പ് എം .കെ .എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ പിറവം ക്ലസ്റ്ററിൽ ഉൾപ്പെടുന്ന എഴുപത്തിയഞ്ച് വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വിവിധ ചർച്ച ക്ലാസുകളും ഫീൽഡ് തല പ്രവർത്തനങ്ങളും റസിഡൻഷ്യൽ ക്യാമ്പിന്റെ ഭാഗമായിനടക്കും.ഉദ്ഘാടനംഅദ്ധ്യാപകനും നഗരസഭാ കൗൺസിലറുമായ ബെന്നി .വി .വർഗീസ് നിർവഹിച്ചു. പ്രിൻസിപ്പാൾ എ. എ ഓനൻകുഞ്ഞ്, സ്കൗട്ട് മാസ്റ്റർ അജീഷ് ജോസഫ്, ഗൈഡ് ക്യാപ്ടൻ റീന കെ ജോസഫ്, സ്കൗട്ട് റോവർ, എസ് അമൽ എന്നിവർ പ്രസംഗിച്ചു.നാളെ സമാപിക്കും.