മരട്:തുരുത്തി ഭഗവതിക്ഷേത്രത്തിൽ നാളെ(ബുധൻ) മുതൽ നവംബർ 1വരെ ദേവീഭാഗവതനവാഹം നടക്കും. രാവിലെ 6ന് ഗണപതി ഹോമം,വൈകുന്നേരം 4 ന് ശാഖപ്രസിഡന്റ് കെ.പി.സുധീഷ് ഭദ്രദീപ പ്രകാശനം നടത്തും.
24 മുതൽ 31വരെ ദേവീ ഭാഗവതപാരായണം,പ്രഭാഷണം,പ്രസാദവിതരണം തുടങ്ങിയവ നടക്കും.നവംബർ 1ന് രാവിലെ 6ന് ഗണപതിഹോമം, വിഷ്ണുസഹസ്രനാമം,ഗുരുപൂജ, ലളിതാസഹസ്രനാമം,ദേവീഭാഗവതപാരായണം,അന്നദാനം എന്നിവയും നടക്കും.