ph
അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക് തിരുമാറടിയിൽ നൽകിയ സ്വീകരണം

കൂത്താട്ടുകുളം: ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്ക്ക്തിരുമാറാടിയിലും കൂത്താട്ടുകുളത്തും സ്വീകരണം നൽകി. കാക്കൂർ അമ്പലപ്പടിയിൽ നിന്ന് വരവേറ്റ് തിരുമാറാടി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സ്വീകരണം നൽകി. ഹിന്ദുഐക്യവേദി താലൂക്ക് രക്ഷാധികാരി വി. ചന്ദ്രാചാര്യ. തിരുമാറാടി പഞ്ചായത്ത് കൺവീനർ സതീശൻ ഒലിയപ്പുറം, പി.ജി. ശശികുമാർ, ടി.കെ ഗോപി, ടി.കെ മോഹനൻ, ടി.ആർ. രഞ്ജിത്ത്, പ്രദീപ്കുമാർ കാക്കൂർ, സിനു കാക്കൂർ, ഇ.കെ. മനോജ്, എ.കെ. പ്രദീഷ്, വി.പി. അനീഷ്, സുനീഷ് മണ്ണത്തൂർ കെ.ആർ. മോഹനൻ, എ.പി. പൊന്നപ്പനാചാരി, കെ.ജി. മോഹനൻ എന്നിവർ നേതൃത്വം നൽകി.
കൂത്താട്ടുകുളത്ത് ഇ.കെ. മോഹനൻ നായർ, പി.പി. രവീന്ദ്രൻനായർ, എൻ. രാജേന്ദ്രൻ, എൻ.ആർ. ശ്രീകുമാർ, പി.ആർ. വിജയകുമാർ, ഡോ. നരേന്ദ്രബാബു, ഗോപി ചിറ്റേത്ത്, കെ.കെ. ഹരിദാസ് എന്നിവർ സ്വീകരണം നൽകി. മൂവാറ്റുപുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ രഥം സഞ്ചരിക്കും.