കൊച്ചി : ജസ്റ്റിസ് വി.ആർ കൃഷ്ഷയ്യരുടെ സ്മരണാർത്ഥം കേരള അഡ്വക്കേറ്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ലീഗൽ റിസർച്ച് സെന്റർ തുടങ്ങും. നിയമ വിദ്യാർത്ഥികൾക്കും അഭിഭാഷകർക്കും വിവിധ വിഷയങ്ങളിൽ പഠന ഗവേഷണ കേന്ദ്രമാകുകയാണ് സെന്ററിന്റെ ലക്ഷ്യം . നിയമത്തിൽ ഡോക്ടറേറ്റ് നേടിയവർ ക്ളാസുകളും പ്രഭാഷണങ്ങളും നടത്തും. പ്രമുഖ നിയമജ്ഞർ , ലോ കോളേജ് പ്രൊഫസർമാർ, മുൻ പ്രിൻസിപ്പൽമാർ എന്നിവരുടെ ഉപദേശക സമിതിയായിരിക്കും സെന്ററിന്റെ പ്രവർത്തനം നിയന്ത്രിക്കുക. സെന്ററുമായി സഹകരിച്ചു പ്രവർത്തിക്കാൻ താത്പര്യമുള്ളവർ 9447146329 എന്ന നമ്പറിൽ ബന്ധപ്പെടണം.