കൂത്താട്ടുകുളം: ഇലഞ്ഞി ആലപുരം ചെറുവള്ളിമനയിൽ എ. രാമനുണ്ണി സ്വന്തം പുരയിടത്തിൽ നിന്ന് രണ്ട് പേർക്ക് അഞ്ച് സെന്റ് സ്ഥലം വീതം നൽകുന്നു.ഇന്ന് രാവിലെ 11 മണിക്ക് ആലപുരത്ത് നടക്കുന്ന ചടങ്ങിൽ സേവാഭാരതിക്ക് സ്ഥലം കൈമാറും. സംഘത്തിന്റെ മുതിർന്ന പ്രചാരകായ എസ്. സേതുമാധവൻ ഭൂമി ഏറ്റുവാങ്ങും. പ്രാന്തിത സേവപ്രമുഖ് എ. വിനോദ്, വിഭാഗ്, ജില്ലാ കാര്യകർത്താക്കളും ബിജെപി ജില്ലാ സെക്രട്ടറി എം.എൻ. മധു എന്നിവരും ചടങ്ങിൽ സംബന്ധിക്കും.. ചെറുവളളി മനയിൽ പേരേരതായന ശ്രീധരൻ നമ്പൂതിരിയുടേയും നങ്ങേലി അന്തർജനത്തിന്റേയും മകനാണ്. പ്രസിദ്ധ കഥകളി ആചാര്യനായിരുന്ന സി.ആർ.ആർ. രാമൻമ്പൂതിരിയുടെ (അപ്പുവേട്ടൻ) ജേഷ്ഠന്റെ മകനാണ് രാമനുണ്ണി.