കൊച്ചി : ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ ഓയിസ്ക - ഇന്റർനാഷണലിന്റെ കൊച്ചി ചാപ്റ്റർ രൂപീകരിച്ചു. ദക്ഷിണേന്ത്യയിൽ ഓയിസ്ക - ഇന്റർനാഷണലിന് 150 ചാപ്ടറുകൾ ഉണ്ട്. കോഴിക്കോടാണ് ദക്ഷിണേന്ത്യയിലെ ആസ്ഥാനം. കൊച്ചി ചാപ്ടർ ഭാരവാഹികളായി ഡോ. ശെെലേഷ് ( പ്രസിഡന്റ്), ജോസഫ് കുറ്റിക്കാട്ട് (വെെസ് പ്രസിഡന്റ്), അഡ്വ. സലാഹുദ്ദീൻ (സെക്രട്ടറി), ദിലീപ്കുമാർ (ജോ. സെക്രട്ടറി), അഡ്വ. ദിവ്യ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 11 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.