അങ്കമാലി.ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) അങ്കമാലി മേഖലാ സമ്മേളനം ഇന്ന് നടക്കും. രാവിലെ 9.30 ന് അങ്കമാലി സുരഭി അവന്യൂഹാളിൽ ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് എൽഡോ ജോസഫ് അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹന്നാൻ എം.പി മുഖ്യാതിഥി ആയിരിക്കും. ജില്ലാ പ്രസിഡന്റ് ഷാജോ ആലുക്കൽ മുഖ്യപ്രഭാഷണം നടത്തും.