കൊച്ചി: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ( ഐ.എസ്. കെ ) കുവൈത്ത് ചാപ്ടർ പ്രവർത്തനം ആരംഭിച്ചു . അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന രൂപവത്കരണ യോഗത്തിൽ ഐ.എസ്.കെ.വൈസ് ചെയർമാനും ഓവർസീസ് ഇൻചാർജുംമായ കെ.എ.എൻ.കർത്ത അദ്ധ്യക്ഷത വഹിച്ചു . പുതിയ ഭാരവാഹികളായി ജയകൃഷ്ണ കുറുപ്പ് ( പ്രസിഡന്റ് ) , പി.ജി.ബിനു ( വർക്കിംഗ് പ്രസിഡന്റ് ) , കൃഷ്ണകുമാർ വിശ്വനാഥൻ ( ജനറൽ സെക്രട്ടറി ) , ജിനേഷ് ജീവലൻ , സജീന്ദ്രകുമാർ ( സെക്രട്ടറി ) , പി.എം.നായർ ( ട്രഷറർ ) , ദിലീപ് നമ്പ്യാർ ( ജോയൻറ് ട്രഷറർ ) , മാധവ് മേനോൻ ( ഓർഗനൈസിംഗ് സെക്രട്ടറി ) , സുജിത്ത് സുരേശൻ ( പ്രസ് ആൻഡ് മീഡിയ സെക്രട്ടറി ) , കെ.ടി. ഗോപകുമാർ ( പബ്ലിക്ക് റിലേഷൻസ് സെക്രട്ടറി ) . ഡോക്ടർ ശ്രീകൃഷ്ണൻ , ആർ.സി.സുരേഷ് , എൻ.രമേഷ് , വി.സജീവ് , ഹരി ബാലരാമപുരം , കേളോത്ത് വിജയൻ , ( ഉപദേശക സമിതി അംഗങ്ങൾ ) . ഷനിൽ വെങ്ങളത്ത് , വട്ടിയൂർക്കാവ് കൃഷ്ണകുമാർ , കെ.വി.ഷാജി , രഞ്ജിത്ത് കൃഷ്ണ , സ്മിതേഷ് , കെ.വിജയൻ , ശ്യാം നായർ , ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ) . പി.ജി.ബിനു , സുദർശൻ വാസുദേവ് , ഡോക്ടർ സരിത പൂമരത്തിൽ , വി.സജീവ് , കെ.റ്റി.ഗോപകുമാർ , മാധവ് മേനോൻ എന്നിവർ സംസാരിച്ചു .