vandi-
തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ

കിഴക്കമ്പലം: കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പായി . വിവിധ കേസുകളിലായി പിടിച്ചെടുത്ത നൂറുകണക്കിന് വാഹനങ്ങളാണ് സറ്റേഷനിൽ തുരുമ്പെടുത്ത് നശിക്കുന്നത്.കേസുകൾ തീർപ്പായതും, തീർപ്പാക്കാനുള്ളതുമായവാഹനങ്ങളുണ്ട്. വർഷങ്ങൾ പഴക്കം ചെന്നത് മുതൽ ഏ​റ്റവും പുതിയത് വരെകുന്നുകൂടി കിടക്കുന്നു.

ഇഴയുന്ന നടപടി ക്രമങ്ങൾ

കേസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ വാഹനം ഉടമയ്ക്ക് മടക്കി എടുക്കാം. അപകടസംബന്ധമായ കേസുകളാണെങ്കിൽ വിധി പൂർണമായാൽ കോടതി വഴി ഉടമക്ക് വാഹനം തിരികെ ലഭിക്കും. എന്നാൽ വാഹനങ്ങൾ പലപ്പോഴും തിരിച്ചെടുക്കാൻ ഉടമകൾ വരാറില്ല.പഴക്കം ചെന്ന വാഹനങ്ങൾ നിശ്ചിത കാലയളവിനുള്ളിൽ ലേലം ചെയ്യണമെന്നാണ് നിർദ്ദേശം.എന്നാൽ കേസുകൾ തീർപ്പായി ഉടമകൾ തിരിച്ചെടുക്കാത്ത വാഹനങ്ങൾ ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി കത്തുകളയച്ചെങ്കിലും തീരുമാനമായിട്ടില്ല.

നേരത്തെ പൊലീസ് സ്റ്റേഷൻ വളപ്പിലുണ്ടായ പൊലീസ് ക്വാർട്ടേഴ്സ് കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു വീഴാറായപ്പോൾ പൊളിച്ചു മാറ്റിയിരുന്നു. ആ ഭാഗത്താണ് വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. പെരുമ്പാവൂർ പൊലീസ് വിവിധ കേസുകളിൽ പിടിച്ചെടുത്ത് റോഡരികിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ നഗരം വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഇവിടേയ്ക്ക് മാറ്റിയിരുന്നു. കേസുകൾ തീർപ്പായ വാഹന ഉടമകൾ എത്രയും വേഗം വാഹനമെടുത്ത് കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ സമീപ പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചെടുത്ത നിരവധി വാഹനങ്ങളും ഇവിടെ ഉപേക്ഷിച്ച മട്ടാണ്. ക്വർട്ടേഴ്സ് നിർമ്മിക്കാനുള്ള അപേക്ഷ പൊതു മരാമത്ത് വകുപ്പിന്റെ പരിഗണനയിലാണ് . നിർമ്മാണത്തിന് അനുമതി ലഭിച്ചാൽ ഇവിടെ കൂട്ടിയിട്ട വാഹനങ്ങൾ എടുത്തു മാറ്റുന്നത് പൊലീസിന് വെല്ലുവിളിയാകും. വാഹനങ്ങൾക്കിടയിൽ കാടു കേറി വളർന്നതോടെ ഇഴ ജന്തുക്കളുടെ താവളമായിമാറി. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് കാടു വെട്ടി തെളിച്ചിരുന്നു. തുരുമ്പെടുത്ത വാഹനങ്ങളിൽ നിന്ന് ഓയിലും എണ്ണയും പരക്കുന്നത് സ്റ്റേഷനിലെയും, തൊട്ടടുത്തുള്ള വീടുകളിലെയും കിണറിന് ഭീഷണിയാകുന്നുണ്ട്.

വാഹനങ്ങൾ ആക്രി വിലയ്ക്ക് വിൽക്കാൻ കഴിയാത്ത സ്ഥിതി​

കേസുകൾ തീർപ്പായ വാഹനങ്ങൾ വരെ നശി​ക്കുന്നു

തുരുമ്പെടുത്ത വാഹനങ്ങളിൽ നിന്ന് പരക്കുന്ന ഓയിലും എണ്ണയുംകി​ണറുകൾമലി​നമാക്കി​

കേസുകൾ തീർപ്പായ വാഹന ഉടമകൾ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാൽലളിതമായ നടപടികൾക്കു ശേഷംവാഹനങ്ങൾ വിട്ടു നൽകും

വി.ടി ഷാജൻ,സി.ഐ