കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നഴ്‌സിങ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ശുചീകരണ വാരാഘോഷത്തിന് തുടക്കമായി. 'ക്ലീൻ കാമ്പസ് , ഫൈൻ ക്യാമ്പസ്' എന്ന പരിപാടി ആശുപത്രി സെക്രട്ടറിയും സി.ഇ.ഒ യുമായ ജോയി പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ആശുപത്രിയിലെ നഴ്സിങ്ങ് സ്റ്റാഫ്, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. ഒരാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ പരിപാടി 27 നു സമാപിക്കും.