കൊച്ചി: കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിവിധ പെൻഷനുകൾ കൈപ്പറ്റുന്നവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കൽ, വാർഷിക പുതുക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യൂണിയൻ നേതാക്കളുടെ യോഗം ഒക്ടോബർ 26ന് രണ്ട് മണിക്ക് ഇടപ്പള്ളിയിലെ ജില്ലാ ഓഫീസിൽ ചേരും. എല്ലാ നേതാക്കളും പങ്കെടുക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അഭ്യർത്ഥിച്ചു.