കാലടി: രണ്ട് ദിവസമായി പെയ്യുന്ന കനത്തമഴയിൽ കനത്ത നാശം. കാലടി - മലയാറ്റൂർ റോഡിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ പരിസരത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി വസ്തുവകകൾ നശിച്ചു . അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിൽ കൃഷിയും നശിച്ചു. .80 വർഷം പഴക്കമുള്ള ക്ഷേത്രപരിസരത്തെ പൊതുകിണർ
ഇടിഞ്ഞുതാണു. ആശ്രമം റോഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കിണറും ഇത്തരത്തിൽ ഇടിഞ്ഞുതാണു. പെരിയാറിലെ ജലം ചെളി കലർന്ന രീതിയിൽ ഒഴുകുന്നത് കുടിവെള്ള പദ്ധതിയെ സാരമായി ബാധിച്ചു. മലയാറ്റൂർ ഇല്ലിത്തോട്ടിലെ പഞ്ചായത്ത് ലിങ്ക് റോഡ് ഒലിച്ചുപോയി. കാലടി, കാഞ്ഞൂർ, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകളിലെ ഉൾനാടൻ റോഡുകൾ കുളമായി.