പറവൂർ : വടക്കേക്കര പഞ്ചായത്തിലെ തുരുത്തിപ്പുറത്ത് പ്രളയത്തിൽ തകർന്ന രണ്ടു വീടുകൾ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി തറക്കല്ലിട്ടു. ഗ്രേറ്റർ കൊച്ചിൻ റോട്ടറി ക്ലബാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. കെ. വിജയന്റെ വീടിന് റോട്ടറി ക്ലബ് സോണൽ ചെയർമാൻ ദാമോദരനും ഷിനു ആന്റണിയുടെ വീടിന് റോട്ടറി ക്ലബ് സെക്രട്ടറി ബാലു ജോസഫും ശിലയിട്ടു. ടി.പി. ഗിരീഷ്‌കുമാർ, ആർ. ശശിധരൻ, ബാബുജോസഫ്, പി.ഐ. തമ്പി, അഡ്വ. സുരേന്ദ്രൻ, സുബ്രഹ്മണ്യൻ, ടി.കെ. സുരേഷ്‌കുമാർ തുടങ്ങിയവർ പങ്കെടുത്തു.