javan-
വീരമൃത്യുവരിച്ച ബി.എസ്.എഫ് ജവാൻ ജഗദീശ് പ്രസാദിന്റെ മാതാവ് സ്നേഹലതയെ പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പൊന്നാട അണിയിച്ച് ആദരിക്കുന്നു.

പറവൂർ : വീരമൃത്യുവരിച്ച സൈനികന്റെ ഓർമ്മദിനത്തിൽ ജവാന്റെ അമ്മയെ ആദരിച്ചു. 1992 ൽ വീരമൃത്യുവരിച്ച ബി.എസ്.എഫ് ജവാൻ പറവൂർ സ്വദേശി ജഗദീഷ് പ്രസാദിന്റെ മാതാവ് സ്നേഹലതയെ ആണ് ബി.എസ്.എഫ് ആദരിച്ചത്. ജഗദീഷ് പ്രസാദ് പഠിച്ച പറവൂർ ഗവ. ബോയ്സ് ഹൈസ്ക്കൂളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. അദ്ദേഹം സ്നേഹലതയെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ടി.എ പ്രസിഡന്റ് വി.പി. ഡെന്നി അദ്ധ്യക്ഷത വഹിച്ചു.

സബ് ഇൻസ്പെക്ടർ സോണി മത്തായി, ബി.എസ്.എഫ് ഉദ്യോഗസ്ഥരായ കാർത്തികേയൻ, ജാൻസൺ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡെന്നി തോമസ്, കൗൺസിലർ കെ.ജെ. ഷൈൻ, സ്കൂൾ പ്രധാനാദ്ധ്യാപകൻ ടി. ജയചന്ദ്രൻ, എം.ബി. സ്യമന്തഭദ്രൻ, സീനിയർ അസിസ്റ്റന്റ് റംല എന്നിവർ സംസാരിച്ചു.