മരട്: മരടിൽ പൊളിച്ചുമാറ്റുവാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുളള ഫ്ളാറ്റുകളിൽ നിന്നും ഒഴിഞ്ഞുപോയവരിൽ നഷ്ടപരിഹാരത്തിനർഹതയുളള 61പേർസത്യവാങ്ങ്മൂലംനൽകിയെന്ന് നഗരസഭ അധികൃതർ അറി​യി​ച്ചു.കോടതി നിശ്ചയപ്രകാരം രൂപീകരിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതി നഷ്ടപരിഹാരത്തിനർഹരായ 107ഫ്ളാറ്റുടമകളുടെ പട്ടിക മരട് നഗരസഭയക്ക് നൽകിയിരുന്നു.ഉടമകൾ ബാങ്ക്അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി.കോഡും സഹിതം 200 രൂപാമുദ്രപത്രത്തിൽ

പ്രത്യേകഫോറത്തിൽസത്യവാങ്ങ്മൂലംനൽകുവാൻ സമിതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഞായറാഴ്ചവരെലഭിച്ച 38സത്യവാങ്ങ്മൂലംസർക്കാരിന് കൈമാറിയിരുന്നു.ഇന്നലെ 23പേരുടെസത്യവാങ്ങ്മൂലംകൂടി നഗരസഭയിൽലഭിച്ചു. ഉദ്യോഗസ്ഥരും സെക്രട്ടറിയുംതിരഞ്ഞെടുപ്പുജോലികൾക്കായി നിയോഗി​ക്കപ്പെട്ടിരുന്നതിനാൽ ജീവനക്കാർകുറവായിരുന്നു.ബാക്കി​ ഇന്നും നാളെയുമായി ലഭിക്കുമെന്നാണ് നഗരസഭഅധികൃതർപ്രതീക്ഷിക്കുന്നത്.25ന് മുമ്പ് എല്ലാവർക്കുമുളള നഷ്ടപരിഹാരത്തുകവിതരണംചെയ്യുമെന്ന് അധികൃതർഅറിയിച്ചു.