kunnathuthali-temple
ചേന്ദമംഗലം കുന്നത്തുതളി മഹാദേവ ക്ഷേത്രോത്സവത്തിന്റെ ആദ്യ സംഭാവന കൂപ്പൺ നിയുക്ത മാളികപ്പുറം മേൽശാന്തി പരമേശ്വരൻ നമ്പൂതിരിയിൽനിന്ന്‌ ബാബു കണ്ണൻപറമ്പിൽ ഏറ്റുവാങ്ങുന്നു.

പറവൂർ : ചേന്ദമംഗലം കുന്നത്തുതളി മഹാദേവക്ഷേത്രത്തിലെ മഹോത്സവ സംഭാവന കൂപ്പൺ ഉദ്ഘാടനം നിയുക്ത മാളികപ്പുറം മേൽശാന്തി പരമേശ്വരൻ നമ്പൂതിരി നിർവഹിച്ചു. ആദ്യ കൂപ്പൺ ബാബു കണ്ണൻപറമ്പിൽ സ്വീകരിച്ചു. പാലിയം ട്രസ്റ്റ് മാനേജർ കൃഷ്ണബാലനച്ചൻ, ക്ഷേത്രം തന്ത്രി വേഴപ്പറമ്പ് ദാമോദരൻ നമ്പൂതിരിപ്പാട്, ഗോപൻ ചെങ്ങമനാട് എന്നിവർ സംസാരിച്ചു. മഹോത്സവത്തിന് ജനുവരി അഞ്ചിന് കൊടികയറി പത്തിന് ആറാട്ടോടെ സമാപിക്കും.