പറവൂർ : ചെറുകിട പ്രസീദ്ധീകരണ രംഗത്ത് പ്രവർത്തിക്കുന്ന മാദ്ധ്യമ സ്ഥാപനങ്ങളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട് മാറ്റണമെന്ന് മലയാളം മീഡിയ പ്രസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ മേഖലയ്ക്ക് സാർക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ല. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകും. ഓർഗനൈസേഷൻ പ്രസിഡന്റ് ആചാര്യ അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.വി.എ. ബക്കർ, ഭാരവാഹികളായ കെ.കെ. ശശിനാഥ്, ജോയ് മൂഞ്ഞേലി, അബ്ദുൾ സമദ് മാഞ്ഞാലി, ടി.കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.