പറവൂർ : നന്തികുളങ്ങര കലാ സാഹിത്യവേദി ആൻഡ് കെ.എം. സലിംമാസ്റ്റർ മെമ്മോറിയിൽ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗ ക്ളാസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രമാദേവി ഉദ്ഘാടനം ചെയ്തു. ബിന്ദു സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സരസമ്മ സോമൻ, സലാം , കെ.ആർ. വിനോദ്, കെ.എച്ച്. ജലീൽ തുടങ്ങിയവർ സംസാരിച്ചു. ജീവിതശൈലി രോഗങ്ങളെക്കുറിച്ച് വി.കെ. ദിയ ക്ളാസെടുത്തു.