vysak
എം.ആർ. വൈശാഖ്‌

ആലുവ: പ്രഥമ കെ വൺ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ദേശീയ പട്ടം നേടി ആലുവക്കാരനായ എം.ആർ വൈശാഖ്. സാധാരണ ബോക്‌സിംഗിൽ കൈയ്, മുഖം തുടങ്ങിയവയ്ക്ക് സുരക്ഷാ കവചങ്ങൾ ഉള്ളതാണെങ്കിൽ നോക്ക് ഔട്ട് വൺ വിഭാഗത്തിൽ കയ്യുറ മാത്രമേ അനുവദിക്കൂ. സംസ്ഥാന തല മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയത് ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. ചെറുപ്പം മുതൽ ബോക്‌സിംഗിനോട് താത്പര്യമുള്ള വൈശാഖ് സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഈ കായിക മേഖലയിൽ എത്താൻ വൈകിയത്. പ്രൊഫഷണൽ ഡാൻസർ എന്ന രീതിയിൽ വരുമാനം വന്നപ്പോഴാണ് ബോക്സിംഗിൽ ഒരു കൈ നോക്കാൻ തീരുമാനിച്ചത്. സിനിമാ അവാർഡ് ദാന ചടങ്ങുകളിലും ഡാൻസർ എന്ന നിലയിൽ വൈശാഖ് തിളങ്ങാറുണ്ടായിരുന്നു. അടുത്തിടെയുണ്ടായ ബൈക്ക് അപകടത്തിൽപ്പെട്ടതോടെ ഡാൻസും മുടങ്ങി. കെ വൺ ചാമ്പ്യൻഷിപ്പ് നേടിയത് ആരും അറിഞ്ഞില്ലെന്നും വൈശാഖ് പറയുന്നു. ഇനിയുള്ള മത്സരങ്ങളിൽ സ്‌പോൺസർ ചെയ്യാൻ സംഘടനകളോ സ്ഥാപനങ്ങളോ തയ്യാറാകുമെന്ന പ്രതീക്ഷയാണ് വൈശാഖ്. എട്ട് വർഷമായി കെ വൺ മത്സരങ്ങൾ സംസ്ഥാനത്ത് സജീവമായിട്ട്. അപകട സാധ്യതയുള്ളതിനാൽ ദേശീയ തല മത്സരങ്ങൾ നടത്താൻ ആരും ഇതുവരെ മുന്നോട്ട് വന്നിരുന്നില്ല. പുക്കാട്ടുപടിയിലുള്ള കെ വൺ എരീന ഫൈറ്റ് ക്ലബ്ബിലെ ശ്രീജിത്ത് മാസ്റ്ററ്റാണ് വൈശാഖിൻെറ കോച്ച്. എടത്തല തേവയ്ക്കൽ മക്കോട്ടിൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെയും വിനോദിനിയുടേയും മകനാണ്.

# ഇന്ത്യയിൽ ആദ്യമായി നടന്ന ദേശീയ കെ വൺ മത്സരത്തിൽ വൈശാഖ് കേരളത്തെ പ്രതിനിധീകരിച്ച് 100 കിലോ വിഭാഗത്തിൽ പശ്ചിമ ബംഗാളിനെ തോൽപ്പിച്ച് ദേശീയ ചാമ്പ്യനായി.

#ഒരു വർഷത്തിനുള്ളിൽ സംസ്ഥാന പട്ടവും ദേശീയ പട്ടവും നേടിയെന്ന ബഹുമതി വൈശാഖ് കരസ്ഥമാക്കി.