●അവസാന ദിനത്തിൽഎട്ട് ചിത്രങ്ങൾ
●ഋതുപർണോ ഘോഷിന്റെ ‘സത്യാന്വേഷി', വിപിൻ വിജയ് ചിത്രം 'പ്രതിഭാസം' എന്നിവ പ്രദർശിപ്പിക്കും

മൂവാറ്റുപുഴ: സംസ്ഥാന ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഇ.വി.എം ലതാ തിയേറ്ററിൽ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ദേശീയ ചലച്ചിത്രമേളയ്ക്ക് ഇന്ന്തിരശീല വീഴും. വാസൻ ബാല സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘മർദ് കോ ദർദ്ദ്‌ നഹി ഹൊത്ത’, വിപിൻ വിജയ് സംവിധാനം ചെയ്ത ‘പ്രതിഭാസം’, റിഥം ജാൻവി സംവിധാനം ചെയ്ത ‘ദ ഗോൾഡൻ ലാഡൻ ഷീപ്പ് ,ദി സേക്രഡ് മൗണ്ടൻ’, ആമിർ ബഷീർ സംവിധാനം ചെയ്ത ‘ഹാറൂട്’, മാരി സെൽവരാജിന്റെ തമിഴ് ചിത്രം ‘പരിയേരും പെരുമാൾ ബി.എ,ബി.എൽ’,അഭയ സിംഹയുടെ തുളു ചിത്രം ‘പഠായി’, ഋതുപർണോ ഘോഷിന്റെ ‘സത്യാന്വേഷി’, കബീർ ചൗധരിയുടെ പഞ്ചാബി ചിത്രം ‘മെഹ്സംപൂർ’ എന്നിവയാണ് മേളയിലെ അവസാന ദിനത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങൾ. 579 ഡെലിഗേറ്റുകളും 306 വിദ്യാർഥികളുമാണ് അഞ്ച് ദിനങ്ങൾ നീണ്ടുനിന്ന മേളയിൽ പങ്കാളികളായത്.

ഇ.വി.എം ലത - സ്ക്രീൻ 1- മർദ് കോ ദർദ്ദ്‌ നഹി ഹൊത്ത രാവിലെ 10.30 , പ്രതിഭാസം ഉച്ചക്ക് 2ന് , ലാഡൻ ഷീപ്പ് & ദി സേക്രഡ് മൗണ്ടൻ വെെകിട്ട് 6ന്, ഹാറൂട് രാത്രി 8ന്


ഇ.വി.എം ലത - സ്ക്രീൻ 2- പരിയേരും പെരുമാൾ ബി.എ,ബി.എൽരാവിലെ 10:45 , പഠായി ഉച്ചക്ക് 2ന് , സത്യാന്വേഷി വെെകിട്ട് 6ന് - മെഹ്സംപൂർ 8 ന് ..
ഇ.വി.എം ലത പോർട്ടിക്കോ വൈകിട്ട് 4.30 മീറ്റ് ദ ഡയറക്ടർ ഓപ്പൺ ഫോറം