മൂവാറ്റുപുഴ: ലോട്ടറിത്തൊഴിലാളിയായ വയോധികനെ അക്രമിച്ച് പണം തട്ടിയെടുത്ത മൂന്നംഗ സംഘത്തെ വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കാവന വലിയപറമ്പിൽ ഓനച്ചൻ എന്നു വിളിക്കുന്ന ഉലഹന്നാൻ, കദളിക്കാട് പുളിപറമ്പിൽ സുധീഷ് മോൻ, വാളോ മറ്റത്തിൽ ഉണ്ണി എന്നിവരെയാണ് എസ്.ഐ. ജി.എസ്. ഗിരീഷിന്റെ നേതൃത്യത്തിൽ പിടികൂടിയത്. ഞായറാഴ്ച ഉച്ചക്ക് 1 മണിയോടെ വാഴക്കുളം ടൗണിൽ വച്ചാണ് സംഭവം.വയോധികനായ ലോട്ടറി തൊഴിലാളി വാഴക്കുളം പുതു പറമ്പിൽ പുരുഷോത്തമ നെ(70) മർദ്ദിച്ച് അവശനാക്കിയ ശേഷം 5000 രൂപയും ലോട്ടറി ടിക്കറ്റുകളും കവരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഘം പിടിയിലായത്. ഇവരിൽ നിന്നും 2650 രൂപയും 12 ടിക്കറ്റുകളും പിടിച്ചെടുത്തു.