പെരുമ്പാവൂർ: കുറുപ്പംപടി തീയേറ്റർ പടിക്ക് സമീപം സമീപവാസി. രായമംഗലം കരിപ്പേലിപ്പടി സ്വദേശി ശശിയെ (55) വെട്ടിപരിക്കേൽപ്പിച്ച കേസിൽ ഒറീസ സ്വദേശിസഞ്ചയ് മാലികിനെ (40) കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.. കുറുപ്പംപടി തീയേറ്റർപടിക്ക് സമീപം പ്രതി താമസിക്കുന്ന സ്ഥലത്ത് വച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കംകത്തി ക്കുത്തിൽ കലാശിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. രായമംഗലം കരിപ്പേലിപ്പടി സ്വദേശി ശശി ക്കാണ് (55) വെട്ടേറ്റത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.