മൂവാറ്റുപുഴ: ജൂണിൽ നടന്ന കെ. ടെറ്റ് പരീക്ഷയിൽ യോഗ്യത നേടിയവരുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ 24ന് രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. കോതമംഗലം വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിൽ പരീക്ഷ എഴുതിയ ഇടുക്കി ജില്ലയിൽ നിന്നുള്ള യോഗ്യത നേടിയവർ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, അഡ്മിറ്റ് കാർഡും, റിസൽട്ടിന്റെ പ്രിന്റൗട്ടും, മാർക്ക് ഇളവ് ലഭിച്ചവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും അടക്കം ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.