മൂവാറ്റുപുഴ: മൂവാറ്റുപുഴ എൻഎസ്എസ് ഹൈസ്‌ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ഒഎൻജിസി നഗോത്താനമഹാരാഷ്ട്ര സെൻട്രൽ ഇന്റസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ ഹെഡ്‌കോൺസ്റ്റബിളുമായിരുന്ന വീരമൃത്യു വരിച്ച എ.പി. സാബുവിനെ അനുസ്മരിച്ചു. എൻ.എസ്.എസ്. എച്ച്.എസിൽ നടന്ന ചടങ്ങിൽ സിഐഎസ്എഫിന്റെ സിയാൽ അസിസ്റ്റന്റ് കമാൻഡന്റ് ക്രിപൻ സി.ബി., ബിപിസിഎൻ കൊച്ചിൻഅസിസ്റ്റന്റ് കമാൻഡന്റ് പ്രഭാകരൻ പി.പി., ബിപിസിഎൻ ഇൻസ്‌പെക്ടർ ജെസി ബൈജു, എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് എന്നിവർ സംസാരിച്ചു.