ആലുവ: മൈസൂരിൽ നടന്ന കരാട്ടേ, കുബുഡോ നാഷണൽ ടൂർണമെന്റിൽ വ്യക്തിഗത, ഗ്രൂപ്പ്, ഫൈറ്റിംഗ് വിഭാഗത്തിൽ 24 സ്വർണവും 12 വീതം വെള്ളിയും വെങ്കലവും കേരളം നേടി. വേൾഡ് കരാട്ടേ കോൺഫെഡറേഷനു വേണ്ടി ആൾ ഇന്ത്യ കരാട്ടേ, കുബുഡോ പ്രൊമോഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് മൈസൂർ യൂണിവേഴ്‌സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നാഷണൽ ടൂർണമെന്റ് നടന്നത്.
വിവിധ വിഭാഗങ്ങളിലായി എം.കെ. സുബ്രഹ്മണ്യൻ, ഡെൻസിൽ ജോസഫ്, മാത്യു ജോൺ, സിസി സിഫിൻ, എം.എസ്. വൈഷ്ണവ്, അയാൻ ഷെമീർ, കെ.എം. അൻസാർ, ആർ. അനന്തകൃഷ്ണൻ, എ.ആർ. രോഹിത്, അനുപ്രിയ ജോജി, സി.എസ്. ദേവിക, സി.എസ്. ജ്യോതിക, കൃഷ്ണപ്രിയ, അസ്‌ന ഷെമീർ, അഞ്ജന എസ്. കുമാർ, ഗ്രീഷ്മ കെ ബോട്ടാദ്ര, എ.എസ്. സൂരജ് കുമാർ, വി.എ. അരുൺ എന്നിവരാണ് സ്വർണ മെഡലുകൾ നേടിയത്. ഇതിൽ അരുൺ മൂന്നിനത്തിലും സ്വർണം നേടി.
ഷിഹാൻ എസ്.എസ്. കുമാർ, സെൻസായിമാരായ എ.എസ്. രവിചന്ദ്രൻ, പി.ഡി. ബിജു എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ശ്രീലങ്കയിൽ നടക്കുന്ന വേൾഡ് കരാട്ടേ കോൺഫെഡറേഷനിൽ സ്വർണ ജേതാക്കൾ പങ്കെടുക്കും.