കൊച്ചി: കെെപ്പത്തിയിലൂടേയും , കാൽപാദത്തിലൂടേയും ശരീരത്തിലുണ്ടാകുന്ന രോഗങ്ങളെ മരുന്നില്ലാതെ ചികിത്സിച്ച് ഭേദമാക്കുന്ന കൊറിയൻ ചികിത്സാരീതിയായ സുജോക്ക് പരിശീലനസെമിനാർ കലൂർ റിന്യുവൽ സെന്ററിൽ നടന്നു. കാലടി സംസ്കൃത സർവകലാശാല മുൻവെെസ് ചാൻസലർ ഡോ.എം.സി ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറിൽ സുജോക്ക് പരിശീലക സി.ആർ രാജേശ്വരിയുടെ നേതൃത്വത്തിൽ നൂറോളം പരിശീലകർ പങ്കെടുത്തു.