കൊച്ചി : കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയായ ആനുകാലികം - 2019 ആരംഭിച്ചു. സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് സെമിനാർ ഹാളിൽ കെ.സി.എച്ച്.ആർ ചെയർമാനും കണ്ണൂർ സർവകലാശാല മുൻ വെെസ് ചാൻസലറുമായ പ്രൊഫ.പി.കെ. മെെക്കിൾ തരകൻ ഉദ്ഘാടനം ചെയ്തു.
കുസാറ്റ് രജിസ്ട്രാർ പ്രൊഫ.കെ. അജിത അദ്ധ്യക്ഷത വഹിച്ചു. ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. വാണി കേസരി പ്രസംഗിച്ചു.
.കേരളത്തിലെ സാമൂഹിക ആർത്ഥിക വികസനത്തിന്റെ ചരിത്രത്തെക്കുറിച്ച് പ്രൊഫ. മെെക്കിൾ തരകൻ സംവദിച്ചു.
ദിവസവും വെെകിട്ട് 4.30 നാണ് പ്രഭാഷണം. ഭരണഘടനാനന്തര കേരള സമൂഹം എന്ന വിഷയത്തിൽ പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ ഇന്ന് സംസാരിക്കും. 24ന് കേരള സിനിമയും അവതരണകലകളും വിഷയത്തിൽ കെ.മധുപാലും, 25 ന് ഭൂപരിഷ്കരണം കേരളത്തിൽ എന്ന വിഷയത്തിൽ കോഴിക്കോട് ഗവ. ലാ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വി.ആർ ജയദേവനും പ്രസംഗിക്കും. 28 ന് ഡോ.മ്യൂസ് മേരി ജോർജ്, സണ്ണി എം. കപിക്കാട് എന്നിവർ കേരള സമൂഹത്തിലെ ദളിത് സ്ത്രീ ജീവിതം എന്ന വിഷയം ചർച്ച ചെയ്യും. സമാപന ദിവസമായ 29 ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കർ, കെ. വേണു എന്നിവർ കേരള രാഷ്ട്രീയവും ജനാധിപത്യവും എന്ന വിഷയത്തിൽ സംവദിക്കും.