തൃക്കാക്കര: പടമുഗൾ ഗവ:യു.പി സ്കൂളിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമായി സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചതായി പി.ടി.തോമസ് എം.എൽ.എ പറഞ്ഞു. 2019-20 വർഷത്തെ പ്ലാൻ ഫണ്ടിൽ ഇൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഫണ്ട് ലഭ്യമാക്കുന്നതിനായി പല ഘട്ടങ്ങളിലായി വിവിധ തലങ്ങളിൽ എം.എൽ.എ.യുടെ നേതൃത്ത്വത്തിൽ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർത്താണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. സ്കുൾ കെട്ടിടത്തിന്റെ ഭൂരി ഭാഗങ്ങൾ ഓടും, കുറെ ഭാഗങ്ങൾ ഷീറ്റും, കുറച്ച് കോൺക്രീറ്റുമാണ്. ഓടും. ഷീറ്റും മാറ്റി കെട്ടിടം പൊതുമരാമത്ത് വകുപ്പ് പുതുക്കി പണിയാനാണ് അനുവദിച്ചിട്ടുള്ളത്.