കാലടി: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമീണമേഖലയിലെ യുവജനങ്ങളുടെ പ്രതിഭാപോഷണത്തിന് അവസരം ഒരുക്കുന്നതിനുള്ള കേരളോത്സവം 26 മുതൽ നവംബർ 4വരെ വിവിധ വേദികളിലായി നടക്കും. 26 ന് രാവിലെ 8 ന് ശ്രീ ശങ്കരാകോളേജിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി ഉദ്ഘാടനം ചെയ്യും. അത് ലറ്റിക്സ്, ഗെയിംസ്, കലാമത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ 24 ന് മുൻപായി പഞ്ചായത്ത് ഓഫീസുമായോ മെമ്പർമാരുമായോ ബന്ധപ്പെടണം.