പനങ്ങാട്.പനങ്ങാട് സൗത്ത് റസിഡന്റസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച "ഒരു വീട്ടിൽ ഒരു കൂട പച്ചക്കറി" പദ്ധതി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എ.ബഷീർ,ലത്തീസ കൊഷ്ണക്കാട്, എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.ഇ.എച്ച്.മുഹമ്മദ് സാദിഖ്,വി.പി.പങ്കജാക്ഷൽ, കെ.എൻ.സീതാരാമൻ,ലൈജുപിടിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സ്വകാര്യവ്യക്തിവക സ്ഥലത്ത് പ്രദേശവാസികളുടെ കൂട്ടായ്മയിൽ വിഷരഹിത നാടൻ പച്ചക്കറികൾ വിളയിക്കുകയാണ് ലക്ഷ്യം.ആദ്യഘട്ടത്തിൽ വാഴ,കപ്പ,വെണ്ട,വഴുതന,പച്ചമുളക്, ചേന,എന്നിവയാണ് നടുന്നത്.ഓരോഭവനങ്ങളിലും ഒരു ഇനം പച്ചക്കറിയെങ്കിലും വിളയിച്ചെടുക്കണമെന്ന സന്ദേശമാണ് പദ്ധതിക്ക് പിന്നിലെന്ന് സംഘാടകർ പറഞ്ഞു.