holy
പിറവം ഹോളി കിംഗ്സ് പബ്ലിക് സ്കൂളിൽ നടന്ന ഇന്ററാക്ട് ക്ളബ് യോഗം മാനേജർ മാത്യു മണപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

പിറവം : ഹോളി കിംഗ്സ് പബ്ലിക് സ്കൂളിൽ ഇന്ററാക്ട് ക്ളബിന്റെ ഇൻസ്റ്റാലേഷൻ . സ്കൂൾ ഹാളിൽ നടന്ന യോഗംമാനേജർ ഫാ.മാത്യു മണക്കാട്ട് ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് തോമസ് മല്ലിപ്പുറം അദ്ധ്യക്ഷത വഹിച്ചു. റോട്ടറി അസി. ഗവർണർ ജോസ് എം.പി ഇന്ററാക്ട് പ്രസിഡന്റ് ജെറിൽ രാജുവിനെ ഫോൺ കോൾ റിംഗ് ചെയ്ത് ഇന്ററാക്ഷൻ നിർവഹിച്ചു.പാമ്പാക്കുട റിവർ വാലി റോട്ടറി ക്ളബിന്റെ സഹകരണത്തോടെയാണ് ഇന്ററാക്ട് ക്ളബ് പ്രവർത്തനം തുടങ്ങിയത്. വിദ്യാർത്ഥികളെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാപ്തരാക്കുന്ന

എെ ഷെയർ പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ഗവർണർ വി.സി വർഗീസ് നിർവഹിച്ചു. മുൻ എംപ്ളോയ്മെന്റ് ഓഫീസർകെ.കെ. രാജപ്പന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് കരിയർ ഗെെഡൻസ് ക്ളാസ് നടത്തി .മാത്യു സി.ചാക്കോ, മെറിൻ മാത്യു ,ടീച്ചർ ഇൻ ചാർജ് അമ്പിളി സി.ഡി കുമാരി സാനിയ, കുമാരി ലക്ഷ്മിദാസ് തുടങ്ങിയവർ സംസാരിച്ചു.