പെരുമ്പാവൂർ: വല്ലം ഫൊറോന പളളിയിൽ വി.അമ്മത്രേസ്യായുടെ തിരുനാൾ 24 മുതൽ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.വ്യാഴാഴ്ച രാവിലെ 7-ന് തിരുനാൾ കൊടിയേറ്റ്, വി.കുർബാന വികാരി ഫാ. ഹോർമീസ് മൈനാട്ടി മുഖ്യ കാർമ്മികത്വം വഹിക്കും. വൈകുന്നേരം 6-ന് വി.കുർബ്ബാന, ലദീഞ്ഞ്, നൊവേന ഫാ.നോബി പറക്കാടൻ കാർമ്മികത്വം വഹിക്കും.വെള്ളിയാഴ്ച രാവിലെ 7 ന് വി.കുർബാന, പന്തൽ വെ ഞ്ചിരിപ്പ് തുടർന്ന് ഓഹരിനെയ്യപ്പം ചുടൽ ഫാ:മാർട്ടിൻ കുരിശുങ്കൽ കാർമ്മികത്വം നൽകും വൈകുന്നേരം 6 ന് വി.കുർബാന, ലദീഞ്ഞ്, നൊവേന, ഫാ: ലിജോ കളരിയ്ക്കൽ കാർമ്മികത്വം നൽകും.ശനിയാഴ്ച രാവിലെ 7 ന് വി.കുർബാന, 9 ന് ആഘോഷമായ പാട്ടുകുർബാന, വചന സന്ദേശം തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും ഇതോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തും. സഹകാർമ്മികരായി ഫാ. വിൻസൻറ് കണ്ണനായിക്കൽ, ഫാ.ജെസാബ് ഇഞ്ചക്കിട്ടുമണ്ണിൽ എന്നിവർ പങ്കെടുക്കും.വൈകുന്നേരം 4.30 ന് ഇടവകാംഗങ്ങളായ വൈദികരുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹബലിൻവചന സന്ദേശം തുടർന്ന് പ്രദക്ഷിണം തിരുനാൾദിനമായ ഞായറാഴ്ച രാവിലെ 7.30 ന് വി.കുർബാന, പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന ഫാ.ജോഷി കളപ്പറമ്പത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.പ്രസംഗം റവ.ഡോ.പീറ്റർ ചക്യത്ത് തുടർന്ന് അങ്ങാടി പ്രദക്ഷിണം വൈകുന്നേരം 5 ന് വി.കുർബാന എട്ടാമിടം നവംബർ 2, 3 തീയതികളിൽ നടക്കും