വൈറ്റില. ശ്രീനാരായണസേവാസംഘം ചോറ്റാനിക്കര തലക്കോട് യൂണിറ്റ് വാർഷികയോഗം സംഘം പ്രസിഡന്റ്‌ അഡ്വ.എൻ.ഡി.പ്രേമ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.മണിയുടെ വസതിയിൽ നടന്നയോഗത്തിൽ സെക്രട്ടറി പി.പി.രാജൻ മുഖ്യപ്രഭാഷണം നടത്തി. സംഘം ഡയറക്ടർ ബോർഡ്‌ മെമ്പർ അഡ്വ.എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ കെ.എം.രാജേഷ് റിപ്പോർട്ട്‌ അവതരിപ്പിച്ചു.ബോർഡ്‌ മെമ്പർ സി.പി.മണി,എം.എൻ.ശ്രീനിവാസൻ,അഡ്വ.പി.എം.മധു എന്നിവർ സംസാരിച്ചു. പുതിയഭരണ സമിതിയംഗങ്ങളായി പ്രസിഡന്റ്‌ എം.എൻ.ശ്രീനി വാസൻ, വൈസ് പ്രസിഡന്റ്‌ രാജൻകരയ്ക്കൽ, സെക്രട്ടറി കെ.എം.രാജേഷ്,ജോയിന്റ് സെക്രട്ടറികൗസല്യ കൃഷ്ണൻകുട്ടി, ട്രഷറർ എം.ആർ.പ്രൽവി എന്നിവരെ തിരഞ്ഞെടുത്തു.