കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിന് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി മേയർ സൗമിനി ജെയിൻ. ഉദ്യോഗസ്ഥരുടെ പരിചയകുറവ് പ്രവർത്തനങ്ങൾക്ക് തടസമായെന്ന് മേയർ പറയുന്നു. വെള്ളക്കെട്ട് പ്രശ്നത്തിൽ സാദ്ധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ടതിന് സർക്കാരിനെ അഭിനന്ദിക്കുന്നു. അതേസമയം വെള്ളക്കെട്ട് ഒഴിവാക്കാനായി നടത്തിയ ബ്രേക്ക് ത്രൂ പദ്ധതിക്ക് കോർപ്പറേഷന്റെ തൊഴിലാളികളെയാണ് ജില്ല ഭരണകൂടം ഉപയോഗിച്ചതെന്ന കാര്യം മറക്കരുത്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ കൂടുതൽ സംവിധാനം ഏർപ്പെടുത്തണമെന്നും മേയർ ആവശ്യപ്പെട്ടു.