കോലഞ്ചേരി : എം.ഒ.എസ്.സി. മെഡിക്കൽ മിഷൻ ആശുപത്രിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട് മെന്റിന്റെ നേതൃത്വത്തിൽ ആരക്കുന്നം സൗഖ്യ സദനിൽ വയോജന ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വാർദ്ധക്യ കാലത്തെ മറവി രോഗം, വിഷാദ രോഗം, പോഷക കുറവ്, വീഴ്ച എന്നിവയെ കുറിച്ച് കമ്മ്യൂണിറ്റി മെഡിസിനിലെ ഡോ. അരുൺ ഭട്ട് ക്ലാസെടുത്തു .