ഞാറക്കൽ : മോഷ്ടിച്ച ബൈക്ക് കൊണ്ടുപോകുന്നതിനിടയിൽ യുവാവ് പൊലീസ് പിടിയിൽ. എടവനക്കാട് മുരിപ്പാടം ഭാഗത്ത് പണ്ടാരപ്പറമ്പിൽ ഹരിഹരന്റെ മകൻ ഹരീഷ് (21) ആണ് പിടിയിലായത്. ചെറായി അല്ലപ്പറമ്പിൽ സുകുവിന്റെ വക ബൈക്കാണ് പ്രതി മോഷ്ടിച്ചത്. സുകുവിന്റെ മകൻ സുഹൃത്ത് രാഹുലിന് ഉപയോഗിക്കാൻ കൊടുത്തിരുന്നതാണ് ബൈക്ക് . കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെത്തുടർന്ന് രാഹുലിന്റെ വീട്ടുകോമ്പൗണ്ടിൽ വെള്ളം കയറിയതിനാൽ രാഹുൽ അടുത്തപറമ്പിൽ വച്ചിരിക്കുകയായിരുന്നു ബൈക്ക്. താക്കോൽ ഇല്ലാത്തതിനാൽ തള്ളികൊണ്ടു വരുമ്പോഴായിരുന്നു നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. പ്രതി ഇത്തരത്തിൽ കുടുതൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.