mp
ഐരാപുരം സി ഇ ടി കോളേജ് ജീവനക്കാരുടെ സമരപ്പന്തൽ ബെന്നി ബഹനാൻ എം പി സന്ദർശിക്കുന്നു

കോലഞ്ചേരി: ഐരാപുരം സി.ഇ.ടി കോളേജ് കവാടത്തിൽ ജീവനക്കാരുടെസമരപ്പന്തൽ ബെന്നി ബഹനാൻ എം.പി സന്ദർശിച്ചു.ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ സമരപ്പന്തലിൽ എത്തിയ എം.പി സമരക്കാരുടെ പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. ജില്ലാ കളക്ടറെ വിളിച്ച് അടിയന്തിരമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി. ജോയി, സമരസമിതി ചെയർപേഴ്‌സനും മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ അമ്മുക്കുട്ടി സുദർശനൻ, കോൺഗ്രസ് ഐരാപുരം മണ്ഡലം പ്രസിഡന്റ് കെ.വി. എൽദോ, മഴുവന്നൂർ മണ്ഡലം പ്രസിഡന്റ് ടി.ഒ. പീ​റ്റർ,കെ. ത്യാഗരാജൻ, എ.വി. ജോയി, സി.എം. അബ്ദുൾ ഖാദർ, ലത സോമൻ തുടങ്ങിയവർ എം.പി.യ്‌ക്കൊപ്പമുണ്ടായിരുന്നു. അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെടെ നൂറോളം ജീവനക്കാർ നടത്തി വരുന്ന സമരം 61 ദിവസം പിന്നിട്ടു.