പറവൂർ : എം.ജി യൂണിവേഴ്സിറ്റി ഡ്യൂവൽ ‌ഡിഗ്രി എം.സി.എ പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിച്ച മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ അൻസിയ അഗസ്റ്റിൻ, ബയോകെമിസ്ട്രിയിൽ റാങ്ക് ലഭിച്ച അഫ്റൂസ് ഷഹാന, ശിൽപ ജോർജ്, ഗോപിക ഹരിദാസ് എന്നിവരെ അനുമോദിക്കുന്നു. നാളെ (വ്യാഴം) ഉച്ചയ്ക്ക് രണ്ടിന് പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന അനുമോദന യോഗത്തിൽ വി.ഡി. സതീശൻ എം.എൽ.എ , എസ്. ശർമ്മ എം.എൽ.എ എന്നിവർ മുഖ്യതിഥികളായിരിക്കും.