തിരുവാണിയൂർ:ഹൃദയത്തിന്റെ വാൽവ് തകരാറിലായ അജയരാജുവിന് (18 )ചികിത്സാചെലവിന് പണം കണ്ടെത്തുന്നതിന് ഡി.വൈ.എഫ്.ഐ. ആരക്കുന്നം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉപയോഗശൂന്യമായ പഴയ ന്യൂസ് പേപ്പറുകൾ ശേഖരിച്ച് വിറ്റു. 24 ന് ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ. അനീഷ് ഗോപാലൻ,
ലിജോ ജോർജ്, പ്രശാന്ത് റ്റി.ഡി., വിഷ്ണു സാബു, മനുലാൽ എ.കെ., അജിത്ത് കുമാർ എന്നിവരുടെ നേത്യത്വത്തിലാണ് പണം കണ്ടെത്തിയത്.