തിരുവാണിയൂർ:ചെമ്മനാട് ഗ്രാമീണ വായനശാലയുടെ ശിലാസ്ഥാപനം കേരള കലാമണ്ഡലം കല്പിത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോക്ടർ കെ. ജി പൗലോസ് നിർവഹിച്ചു. സാംസ്കാരിക സമ്മേളനം തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ സി പൗലോസ് ഉദ്ഘാടനം ചെയ്തു.ബോധി പ്രസിഡൻറ് ഡോക്ടർ കെ ആർ പ്രഭാകരൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സികെ അയ്യപ്പൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.ഐ.വി ഷാജി, റെജി ഇല്ലിക്കപ്പറമ്പിൽ, ലിസി അലക്സ്, പി.ജി സജീവ്, ടോം മുളന്തുരുത്തി എന്നിവർ പ്രസംഗിച്ചു