കൊച്ചി: മാർത്തോമ്മാ സഭയുടെ 24 മത് കോട്ടയം കൊച്ചി ഭദ്രാസന കൺവൻഷന്റെ നടത്തിപ്പിന് ജോണി ചെയർമാനും ടി.എസ് ഫിലിപ്പ് ജോജി എം. ജോർജ്, കുരുവിള മാത്യൂസ് തുടങ്ങിയവർ കൺവീനർമാരുമായി സ്വാഗതസംഘം രൂപീകരിച്ചു. 2020 ജനുവരി 5 മുതൽ 12 വരെ കോട്ടയം മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് സമ്മേളനം. ജനുവരി 5ന് വൈകിട്ട് 6 ന് സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഗീവർഗീസ് കൂറിലോസ് മെത്രാപ്പോലീത്ത, സഖറിയാസ് ഫീലക്‌സിനോസ് എന്നിവർ വചന ശ്രുശ്രൂഷകൾക്ക് നേതൃത്വം നൽകും.