തിരുവാണിയൂർ:കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന് വേണ്ടി നെൽകൃഷി വിളവെടുപ്പ്. വണ്ടിപ്പേട്ട നടുത്തുടി പാടശേഖരത്തിലെ രണ്ടര ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത്.115 ദിവസത്തെ മൂപ്പുള്ള ഐ.ആർ അഞ്ച് വിത്താണ് ഉപയോഗിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ സി പൗലോസ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എം. അജയ് കുമാർ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി .വി പീ​റ്റർ, ജില്ലാ സെക്രട്ടറി കെ .വി ബെന്നി, ഐ.വി ഷാജി, അജി നാരായണൻ, വിനോജ് വാസു, എം. പി തമ്പി, ടി.പി പത്രോസ്, ടി.രമാഭായ്, അനിൽ ടി.ജോൺ, പി.വി മധു, ഷീജ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഡിസംബർ 14,15 തീയതികളിൽ കോലഞ്ചേരിയിലാണ് സമ്മേളനം .