sndp-pooyapilly-
എസ്.എൻ.ഡി.പി യോഗം പൂയപ്പിള്ളി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : എസ്.എൻ.ഡി.പി യോഗം പൂയപ്പിള്ളി ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാദിനം വിവിധ പരിപാടികളോ ആഘോഷിച്ചു. നിർമ്മാല്യദർശനം, മഹാഗണപതിഹവനം, ഗൂരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രഭാഷണം, അന്നദാനം, കലാ - കായിക മത്സരങ്ങൾ എന്നിവ നടന്നു. പ്രതിഷ്ഠാദിന സമ്മേളനം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പിക്ക് സ്വീകരണവും ഉപഹാര സമർപ്പണവും നടന്നു. പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ പ്രതിഷ്ഠാദിന സന്ദേശം നൽകി. വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം സൂനയന കൃഷ്ണൻ നിർവഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം എം.പി. ബിനു, ശാഖാ സെക്രട്ടറി കെ.പി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എം.എൻ. പ്രദീപ്, പി.സി. നീലാംബരൻ, കെ.എ. ജോഷി, വി.എസ്. സന്തോഷ്, എൻ.എം. സന്ദീപ്, സുകൃഷ് കൃഷ്ണ, ഷാജി കളത്തിൽ, രമണി രവീന്ദ്രൻ, രതി ജോഷി, രേവതി അജീഷ്, ഒ.എസ്. വത്സൻ തുടങ്ങിയവർ സംസാരിച്ചു.