കോലഞ്ചേരി: കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.കെ മനോജ് അദ്ധ്യക്ഷനായി. റെഡ് ക്രോസ് ജില്ലാ വൈസ് ചെയർമാൻ അഡ്വ. രാജേഷ് രാജൻ മുഖ്യാതിഥിയായിരുന്നു. സി.എം കൃഷ്ണൻ, ഷീജ അശോകൻ, എം.എ പൗലോസ്, മേരി മാത്യു, ജോബി ജേക്കബ്, മിനി പി ജേക്കബ് എന്നിവർ സംസാരിച്ചു.