കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ മഴുവന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ച ക്യാമ്പ് അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. മൂന്ന് ക്യാമ്പുകൾക്ക് നോട്ടീസ് നൽകി. ഭക്ഷണ പാനീയ വില്പന ശാലകളിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ ആർ അജിത നേതൃത്വം നൽകി.