പറവൂർ : വാവക്കാട് വലിയവീട്ടിൽ ഭഗവതി ക്ഷേത്രത്തിൽ സർപ്പദേവതാ പ്രതിഷ്ഠാദിന വാർഷികാഘോഷം 25ന് നടക്കും. ക്ഷേത്രം തന്ത്രി മൂത്തകുന്നം മോഹനൻ, ക്ഷേത്രം ശാന്തി ടി.പി. ശശി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ ആറിന് നടതുറപ്പ്, ഏഴിന് ഉഷ:പൂജ, എട്ടിന് കലശശുദ്ധി, ഒമ്പതിന് അഭിഷേകം, പത്തിന് വിശേഷാൽ പൂജകളും നൂറുംപാലും.