അങ്കമാലി: അമേരിക്കയിലെ സാന്റിയാഗോയിൽ നടന്ന 55 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ നടന്ന വേൾഡ്കപ്പ് വെയിറ്റ് ലിഫ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ പീറ്റർ ജോസഫിനെ ബി.ജെ.പി അനുമോദിച്ചു. അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് പി.എൻ. സതീശൻ, ജില്ലാ സെക്രട്ടറിമാരായ എം.എൻ. ഗോപി, എം.എ. ബ്രഹ്മരാജ് , കറുകുറ്റി പഞ്ചായത്ത് കമ്മിറ്റി കൺവീനർ പ്രദീപ് ശിവരാമൻ, യുവമോർച്ച ജില്ലാ സമിതിഅംഗം പ്രബീഷ് തുടങ്ങിയവർ സംസാരിച്ചു.