കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിൽ പത്ത് ലക്ഷം രൂപയോളം നഷ്ടമുണ്ടായിട്ടുണ്ട്. സിൽക്ക് സാരികൾ ഉൾപ്പെടെയുള്ള തുണിത്തരങ്ങൾ നശിച്ചതായി എം,ജി.റോഡ് ഹാൻഡ്ലൂം സിൽക്ക്സിലെ ജീവനക്കാരനായ സോമരാജൻ പറഞ്ഞു.

# 30 വർഷത്തിലെ കനത്ത നഷ്ടം

മുപ്പത് വർഷത്തിനിടയിൽ ആദ്യമായാണ് ഇത്രയും കനത്ത നഷ്‌ടമുണ്ടായത്. മെട്രോയുടെ നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിൽ അഞ്ച് അടിയോളം വെള്ളമാണ് കടയിലക്ക് ഇരച്ചുകയറിയത്. കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള സാമഗ്രികൾ നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

ശിവകുമാർ

കെ.പി.എൻ ട്രേഡേഴ്സ്, എം.ജി.റോഡ്

# രണ്ടടിയോളം വെള്ളം കയറി

സ്ഥാപനത്തിൽ രണ്ടടിയോളം വെള്ളം കയറി. ഒരു ലക്ഷം രൂപയുടെ നാശം സംഭവിച്ചു. എല്ലാ മഴക്കാലത്തും ഇതുതന്നെയാണ് അവസ്ഥ. അശാസ്ത്രിയമായ കാനനിർമ്മാണവും ഡ്രെയിനേജ് തടസവുമാണ് കാരണം.

മനോജ്, അന്ന അലുമിനിയം വെസൽസ്